Saturday, April 5, 2025
Top StoriesWorld

രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീയെ കടലിൽ നിന്നും ജീവനോടെ കണ്ടെത്തി; വൈറലായി വീഡിയോ

കൊളംബിയ: രണ്ട് വർഷം മുമ്പ് കാണാനില്ലെന്ന് പരാതി നൽകപ്പെട്ട 46 കാരിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വെള്ളത്തിൽ ഒഴുകി നടക്കുന്ന വസ്തുവിന്റെ സമീപത്തേക്ക് ബോട്ട് അടുപ്പിക്കുകയും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ മരക്കഷണം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഉടനെ സ്ത്രീ സഹായത്തിനായി കൈ കാണിക്കുന്നതും അവരെ ബോട്ടിലേക്ക് വലിച്ചു കയറ്റുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

വീട്ടിൽ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ജീവിതം അവസാനിപ്പിക്കാൻ വേണ്ടി കടലിലേക്ക് ചാടിയതാണെന്നും ശേഷം ഒന്നും ഓർമ്മയില്ലെന്നും യുവതി വെളിപ്പെടുത്തി.

“ഞാൻ വീണ്ടും ജനിച്ചു, ദൈവത്തിനു എന്നെ മരിപ്പിക്കാൻ ഉദ്ദേശമില്ല” എന്നായിരുന്നു പൂർവ്വ സ്ഥിതി കൈവരിച്ച ശേഷം സ്ത്രീ പറഞ്ഞത്. എന്തായാലും പോലീസ് സംഭവത്തിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa