തീപ്പിടിത്തത്തിൽ നിന്നും 6 അദ്ധ്യാപികമാരെ രക്ഷിച്ച സൗദി പൗരന് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ സമ്മാനം
ജിസാൻ: ഒരു പ്രീ പ്രൈമറി ഗേൾസ് സ്കൂളിലെ 6 അദ്ധ്യാപികമാരെ തീപ്പിടിത്തത്തിൽ നിന്ന് രക്ഷിച്ച സ്കൂൾ ഗാർഡനായ സൗദി പൗരനു ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ പാരിതോഷികം നൽകി.
ജിസാനിലെ ഒരു ഗവർണ്ണറേറ്റിലെ ഗേൾസ് പ്രീ പ്രൈമറി സ്കൂളിൽ ഉണ്ടായ തീപ്പിടിത്തത്തിൽ നിന്നായിരുന്നു സഅദ് അമാൻ എന്ന സൗദി പൗരൻ 6 അദ്ധ്യാപികമാരെ രക്ഷപ്പെടുത്തിയത്.
തൻ്റെ ചുമതല ഭംഗിയായും വിശ്വസ്തതയോടെയും ചെയ്ത സൗദി പൗരനെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തീപ്പിടിത്തം ഉണ്ടായ കാര്യം അറിഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ സംഭവ സ്ഥലത്തെത്തി തീപടർന്ന് കൊണ്ടിരിക്കുന്ന വസ്തുക്കൾ പുറത്തേക്ക് എടുത്ത് കളയുകയായിരുന്നു ആദ്യം ചെയ്തത്.
തുടർന്ന് തീപ്പിടിത്തമുണ്ടായ സ്ഥലത്ത് ഉണ്ടായിരുന്ന ആറു ടീച്ചർമാരെ സുരക്ഷിത്മായി പുറത്തെത്തിക്കാനും സഅദ് അമാനു സാധിച്ചു.. രക്ഷാ പ്രവർത്തനത്തിനിടെ സഅദിൻ്റെ കൈക്ക് പൊള്ളലേറ്റിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa