സൗദിയിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളെക്കുറിച്ച് വിവരം നൽകാതിരുന്നാൽ വർക്ക് പെർമിറ്റ് പുതുക്കില്ല
ജിദ്ദ: തൊഴിലാളികളുടെ താമസ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാതിരുന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അടുത്ത വർഷം ജനുവരിക്ക് മുംബായിത്തന്നെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈജാർ നെറ്റ് വർക്കുമായി ബന്ധിപ്പിക്കണം.
ഏതെങ്കിലും സ്ഥാപനങ്ങൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ താമസ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല.
തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാതിരുന്നാൽ സ്വാഭാവികമായും അത് ഇഖാമ പുതുക്കാൻ സാധിക്കാത്ത സ്ഥിതിയിലേക്ക് മാറും.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ആരോഗ്യ മുൻ കരുതലുകളുമെല്ലാം നിരീക്ഷിക്കുന്നതിനായി അധികൃതർ പ്രത്യേക കമ്മിറ്റിയെത്തന്നെ നിയോഗിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa