വിസ കാലഹരണപ്പെട്ടാൽ ഒമാനിലേക്ക് മടങ്ങാൻ കഴിയില്ല
മസ്കറ്റ്: വിസ കാലഹരണപ്പെട്ടാൽ ഒമാനിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് സുപ്രീം കമ്മിറ്റി. വിസ കാലഹരണപ്പെട്ട പ്രവാസി തൊഴിലാളികളെ ഒമാനിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് കോവിഡ് -19 പകർച്ചവ്യാധി സംബന്ധിച്ച സുപ്രീം കമ്മറ്റിയുടെ പത്രസമ്മേളനത്തിൽ ബ്രിഗേഡിയർ സെയ്ദ് അൽ അസ്മി പറഞ്ഞു.
നിലവിൽ രാജ്യത്ത്, വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ സാധുവായ റെസിഡൻസി ഉള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് തടസമില്ല. സുപ്രീംകമ്മിറ്റി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളോടുള്ള സഹകരണത്തിനും പ്രതിബദ്ധതയ്ക്കും ബ്രിഗേഡിയർ അൽ അസ്മി പൗരന്മാർക്കും താമസക്കാർക്കും നന്ദി പറഞ്ഞു.
രാജ്യത്തെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാത്തവർക്കുമെതിരെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസ് മാറ്റുന്നതിന് മുൻപ് പിഴ അടയ്ക്കുന്നത് വേഗത്തിലാക്കാൻ നിയമലംഘകരോട് ആവശ്യപ്പെടുന്നതായും ബ്രിഗേഡിയർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa