സൗദിയിൽ വൻ അഴിമതി വേട്ട; അനധികൃതമായ രീതിയിൽ സ്പോൺസർഷിപ്പ് മാറുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ മുതൽ വൻ ഇടപാടുകൾക്ക് കോടിക്കണക്കിനു റിയാൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ വരെ പിടിയിൽ; കുഴിച്ചിട്ട നിലയിലും മറ്റും ഒളിപ്പിച്ച് വെച്ച കോടിക്കണക്കിനു റിയാലുകൾ കണ്ടെത്തുന്ന വീഡിയോ കാണാം
റിയാദ്: സൗദി അറേബ്യൻ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന വൻ അഴിമതി വേട്ടയിൽ സ്വദേശികളും വിദേശികളും അടക്കം നൂറു കണക്കിനാളുകൾ പിടിയിൽ.
അടുത്തിടെയായി 889 ക്രിമിനൽ കേസുകളാണു അഴിമതിയുമായി ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്തതെന്ന് അഴിമതി വിരുദ്ധ സമിതി അറിയിച്ചു.
തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പദ്ധതികൾക്കുള്ള കരാറുകൾ നേടിയെടുക്കൽ, അതിർത്തി വഴി നിരോധിത വസ്തുക്കൾ അയക്കുന്നതിനു അനുമതി നൽകൽ, പുർത്തിയാക്കാത്ത പദ്ധതികൾ പൂർത്തീകരിച്ചതായി തെളിയിക്കുന്നതിനു വ്യാജ രേഖകൾ ഉണ്ടാക്കൽ തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു റിയാലുകളാണു വിവിധ തലങ്ങളിലായി വിദേശികളും സ്വദേശികളും കൈമാറുകയും കൈപ്പറ്റുകയും ചെയ്തിട്ടുള്ളത്.
ഇതിൽ ഒരു വിദേശിയുടെ സ്പോൺസർഷിപ്പ് മാറ്റം അനധികൃതമായ രീതിയിൽ നടത്തുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട സൗദി മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥനും സൗദി കസ്റ്റംസ് ഉദ്യോഗസ്ഥനു 1 ലക്ഷം റിയാൽ കൈക്കൂലി ഓഫർ ചെയ്ത വിദേശികളും സ്വദേശിയും എല്ലാം ഉൾപ്പെടുന്നുണ്ട്.
വാട്ടർ ടാങ്കിനുള്ളിലും സീലിംഗിനുള്ളിലും മണ്ണിനുള്ളിൽ പെട്ടിയിലായി കുഴിച്ചിട്ട നിലയിലും എല്ലാം പ്രതികൾ കോടിക്കണക്കിനു റിയാലുകൾ സൂക്ഷിച്ചത് അധികൃതർ കണ്ടെത്തി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa