കഫീൽ ഇഖാമ പുതുക്കുന്നില്ല; നാട്ടിലേക്ക് പോകാൻ എന്താണു വഴി ? സൗദി ജവാസാത്തിൻ്റെ മറുപടി
ജിദ്ദ: തൻ്റെ സ്പോൺസർ ഇഖാമ പുതുക്കി നൽകുന്നില്ലെന്നും തനിക്ക് നാട്ടിൽ പോകേണ്ടതുണ്ടെന്നും എന്താണു പരിഹാരമെന്നും ചോദിച്ചയാളോട് ജവാസാത്ത് മറുപടി പറഞ്ഞു.
ഈ വിഷയം പരിഹരിക്കുന്നതിനായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ തൊഴിൽ തർക്ക പരിഹാര കമ്മീഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നാണു ജവാസാത്ത് നിർദ്ദേശിച്ചത്.
തൊഴിൽ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച നിരവധി വിദേശികൾക്ക് എക്സിറ്റ് നൽകുകയും ഹുറൂബ് ഒഴിവാക്കിക്കൊടുക്കുകയും കഫീൽ അറിയാതെ കഫാല മാറ്റി നൽകുകയും സർവീസ് മണിയും വേതനവുമെല്ലാം വീണ്ടെടുത്ത് നൽകുകയും ചെയ്ത വാർത്തകൾ നേരത്തെ പല പ്രവിശ്യകളിൽ നിന്നുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa