പുതു ജീവിതം നൽകിയ സൗദി അറേബ്യക്ക് നന്ദി; കണ്ണു നിറച്ച് 15 വർഷം മുമ്പ് മുൻ സൗദി ആരോഗ്യ മന്ത്രി ഡോ: അബ്ദുല്ല റബീഅ വേർപ്പെടുത്തിയ പോളീഷ് സയാമീസ് ഇരട്ട സഹോദരിമാർ (വീഡിയോ കാണാം)
ജിദ്ദ: മുൻ സൗദി ആരോഗ്യ മന്ത്രി ഡോ: അബ്ദുല്ല അൽ റബീഅക്കും സൗദി അറേബ്യക്കും നന്ദിയും കടപ്പാടും അറിയിച്ച് 15 വർഷം മുംബ് ഡോ:അബ്ദുല്ല അൽ റബീഅ വേർപ്പെടുത്തിയ സയാമീസ് ഇരട്ട സഹോദരിമാർ.
2005 ലായിരുന്നു പോളീഷ് സയാമീസ് ഇരട്ട സഹോദരിമാരയ ദാരിയയെയും ഓൾഗയെയും ഡോ: അബ്ദുല്ല അൽ റബീഅ വേർപ്പെടുത്തിയത്.
അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് തൻ്റെ ചെലവിൽ ഓപറേഷൻ നടത്താനായി നിർദ്ദേശിച്ചത് പ്രകാരമായിരുന്നു സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
അൽ ഇഖ്ബരിയ ചാനൽ പുറത്ത് വിട്ട ഒരു വീഡിയോയിൽ രണ്ട് സഹോദരിമാരുടെയും ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നുണ്ട്.
ഓപ്പറേഷനു നേതൃത്വം നൽകിയ ഡോ: അബ്ദുല്ല അൽ റബീഅക്ക് നന്ദി പറയുന്ന സമയം ഇരട്ടകളിൽ ഒരാൾ കരയുന്നതും വീഡിയോയിൽ കാണാം.
ഓപറേഷൻ നടന്നതിനു ശേഷം ചെറിയ കുട്ടികളായിരുന്ന സമയത്ത് തന്നെ രണ്ട് പേരും ഡോ: അബ്ദുല്ല അൽ റബീഅയെ കാണാനെത്തുന്നതും രണ്ട് പേരും ഡോക്ടറെ ആലിംഗനം ചെയ്യാനായി ഓടിയെത്തുകയും ചെയ്യുന്ന പഴയ ഒരു വീഡിയോയും ക്ളിപ്പിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa