ഇഖാമ കാലാവധി അവസാനിച്ച ശേഷം എക്സിറ്റിനായുള്ള വർക്ക് പെർമിറ്റ് വഴി കഫീൽ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തയാൾക്ക് പിന്നീട് സൗദിയിലേക്ക് വരാൻ സാധിക്കുമോ ? ജവാസാത്ത് പ്രതികരിച്ചു
ജിദ്ദ: ഇഖാമ കാലാവധി അവസാനിച്ച് 4 മാസങ്ങൾക്ക് ശേഷം കഫീൽ തനിക്ക് എക്സിറ്റിനായുള്ള വർക്ക് പെർമിറ്റ് ഇഷ്യു ചെയ്ത് ഫൈനൽ എക്സിറ്റ് വിസ നൽകിയെന്നും തനിക്കിനി മറ്റൊരു വിസയിൽ സൗദിയിലേക്ക് വരാൻ സാധിക്കുമോ എന്നുമുള്ള ഒരു വിദേശിയുടെ ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
എക്സിറ്റ് നിയമപരമായ രീതിയിൽ ഇഷ്യു ചെയ്തതാണെങ്കിലും വിദേശിക്ക് മറ്റു നിയമ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും മറ്റൊരു വിസയിൽ സൗദിയിലേക്ക് മടങ്ങുന്നതിനു പ്രശ്നമില്ലെന്നാണു ജവാസാത്ത് മറുപടി നൽകിയത്.
ഇഖാമ കാലാവധി അവസാനിച്ച് 30 ദിവസം കഴിഞ്ഞ ശേഷവും പുതിയ വിസയിൽ എത്തി 120 ദിവസം കഴിഞ്ഞ ശേഷവും കഫീലിനു എക്സിറ്റ് പെർമിറ്റിനു അപേക്ഷിക്കാൻ സാധിക്കും.
അതേ സമയം സൗദിയിലെത്തി 90 ദിവസം കഴിഞ്ഞും ഇഖാമ ലഭിക്കാത്ത ഒരു വിദേശിക്ക് ഫൈനൽ എക്സിറ്റ് പെർമിറ്റിനു അപേക്ഷിക്കാനും അനുമതിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa