സെക്യൂരിറ്റി ഗാർഡിൻ്റെ മിനിമം ശമ്പളം 5000 റിയാലാക്കണമെന്ന് സൗദി ശൂറാ കൗൺസിൽ അംഗം
റിയാദ്: സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുന്നവരുടെ കുറഞ്ഞ പ്രതിമാസ വേതനം 5000 റിയാലാക്കി നിശ്ചയിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ അംഗം അബ്ദുല്ല അസഅദൂൻ ആവശ്യപ്പെട്ടു.
പ്രസ്തുത ജോലി സമൂഹത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണെന്നും തീർച്ചയായും പിന്തുണ ആവശ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസം 2000 ത്തിനും 2500 നും ഇടയിൽ ശമ്പളം ലഭിക്കുന്ന ഈ ജോലി ചെയ്യുന്ന സൗദി പൗരന്മാർക്കും കുടുംബങ്ങളുണ്ടെന്നും നിലവിലെ അവസ്ഥയിൽ കുടുംബം പുലർത്താൻ ഈ വേതനം അപര്യാപ്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa