സൗദി ശൂറാ കൗൺസിൽ പുന:സംഘടിപ്പിച്ച് സല്മാൻ രാജാവിൻ്റെ ഉത്തരവ്
റിയാദ്: ശൈഖ് ഡോ:അബ്ദുല്ല ആലു ശൈഖിൻ്റെ നേതൃത്വത്തിലുള്ള അടുത്ത 4 വർഷത്തേക്കുള്ള 150 അംഗ ശൂറാ കൗൺസിൽ പുന:സംഘടിപ്പിച്ച് സല്മാൻ രാജാവ് ഉത്തരവിറക്കി.
ശൂറാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ആയി ഡോ: മിശ്അൽ സലമിയെയും ഹനാൻ ബിൻത് അബ്ദുറഹീമിൻ്റെ ശൂറാ കൗൺസിൽ തലവൻ്റെ അസിസ്റ്റൻ്റ് ആയും നിയമിച്ചിട്ടുണ്ട്.
സൗദി സുപ്രീം കോടതി മേധാവിയായി ഖാലിദ് അല്ലുഹൈദാനെ മിനിസ്റ്റർ റാങ്കോടെ നിയമിച്ചു. ശൈഖ് ഗൈഹബ് അൽ ഗൈഹബിനെ റോയൽ കോർട്ട് അഡ്വൈസറായും നിയമിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa