Sunday, November 24, 2024
Saudi ArabiaTop Stories

കണ്ണീരൊഴുക്കി വിശ്വാസികൾ; ആദ്യ ദിനം തിരു നബിയോട് സലാം പറയാൻ ഭാഗ്യം ലഭിച്ചത് 11,000 ത്തിലധികം പേർക്ക്

മദീന: റൗളാ ശരീഫ് സന്ദർശനം പുനരാരംഭിച്ചതിനു ശേഷം ആദ്യ ദിനം തന്നെ നബി (സ്വ)യോട് സലാം പറയാൻ ഭാഗ്യം ലഭിച്ചത് 11,800 വിശ്വാസികൾക്ക്.

ഇരു ഹറം മസ്ജിദുകളിലേക്കുമുള്ള പ്രവേശനത്തിൻ്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതോടെയായിരുന്നു ഇഅതമർനാ ആപ് ഉപയോഗിച്ച് പെർമിറ്റ് നേടിയ വിശ്വാസികൾ റൗളയിൽ എത്തിയത്.

റൗളയിൽ പ്രവേശിക്കാനും തിരു നബിയോട് സലാം പറയാനും വീണ്ടും അവസരം ലഭിച്ച സന്തോഷത്തിൽ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

അഞ്ച് നേരത്തെ നിർബന്ധ നമസ്ക്കാരങ്ങൾക്ക് മുംബും ശേഷവും പള്ളി ഓസോൺ, അൾട്രാ വയലറ്റ് സ്റ്റെറിലൈസഷൻ നടത്തുന്നുണ്ട്.

മസ്ജിദുന്നബവി ഇശാ നമസ്ക്കാരാനന്തരം അടക്കുകയും ഫജ്ർ നമസ്ക്കാരത്തിൻ്റെ ഒരു മണിക്കൂർ മുംബ് തുറക്കുകയും ചെയ്യുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിലും വിശ്വാസികൾക്ക് ജമാഅത്ത് നമസ്ക്കാരങ്ങളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ റൗളയിലെത്തുന്ന വിശ്വാസികൾക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുന്നതിനായി 1700 പുരുഷ, വനിത ഉദ്യോസ്ഥരും 4000 ജോലിക്കാരും നിയമിതരായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്