സൗദിയിൽ എല്ലാ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കൽ ഡിസംബർ മുതൽ ആരംഭിക്കും; പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം
റിയാദ്: ഈ വർഷം തുടക്കം മുതൽ ഇത് വരെയായി 4,35,000 തൊഴിൽ പരിശോധനകൾ നടത്തിയതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
തൊഴിലുടമകൾ സൗദി അധികൃതർ നൽകിയ നിർദ്ദേശങ്ങളും തൊഴിൽ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണു പരിശോധനകൾ നടത്തുന്നത്.
തുടർച്ചയായ പരിശോധനകളിൽ ലേബർ മാർക്കറ്റിൽ 90 ശതമാനം പ്രവർത്തനങ്ങളും നിയമ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണു മുന്നോട്ട് പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഒന്ന് മുതൽ നാലു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന നിയമം ഡിസംബർ ഒന്ന് മുതൽ നടപ്പിലാക്കുമെന്നും തൊഴിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa