തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിദേശ തീർത്ഥാടകരെ സ്വീകരിക്കാൻ ജിദ്ദ എയർപോർട്ട് ഒരുങ്ങുന്നു

ജിദ്ദ: ഉംറ പുനരാരംഭം മൂന്നാം ഘട്ടത്തിൽ രാജ്യത്തെത്തുന്ന വിദേശ തീർത്ഥാടകരെ സ്വീകരിക്കാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു.

തീർത്ഥാടകരെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് വിധേയമായി സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ കുറഞ്ഞ തീർത്ഥാടകരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെങ്കിലും വൈകാതെ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമെന്നതിനാൽ ആവശ്യമായ ജീവനക്കാരെ ഒരുക്കിയിട്ടുണ്ട്.

നവംബർ 1 മുതലാണു അന്താരാഷ്ട്ര തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്