തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മരണ നിരക്ക് കുറയുന്നു

ജിദ്ദ: സൗദിയിൽ പ്രതിദിന കൊറോണ മരണ നിരക്ക് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 5250 ആയിട്ടുണ്ട്..

പുതുതാായി 401 പേർക്കാണു രോഗബാധ സ്ഥിരീകരിച്ചത്. അതേ സമയം 466 പേർ സുഖം പ്രാപിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.04 ശതമാനം പേർ രോഗമുക്തരായി.

നിലവിൽ 8343 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 791 പേർ ഗുരുതരവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്