ജിദ്ദ എയർപോർട്ടിൽ പുതിയ വിസയിലും റി എൻട്രിയിലും എത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിന് പുതിയ സംവിധാനം
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
പുതിയ സംവിധാനം അനുസരിച്ച്, ആദ്യമായി സൗദിയിൽ എത്തുന്ന ഒരു ഗാർഹിക തൊഴിലാളിയെ ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയായ ഉടനെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ആണു സ്വീകരിക്കേണ്ടത്.
അതേ സമയം റി എൻട്രി വിസയിൽ മടങ്ങി വരുന്ന ഗാർഹിക തൊഴിലാളിയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പോൺസർക്കായിരിക്കും.
നിലവിൽ റിയാദ് എയർപോർട്ടിൽ ഈ സംവിധാനം പ്രാവർത്തികമാക്കിയിട്ടുണ്ട്. വൈകാതെ രാജ്യത്തെ മറ്റു എയർപോർട്ടുകളിലും ഇതേ സംവിധാനം കൊണ്ട് വരുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa