പ്രവാചക വിരുദ്ധ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു; തീവ്രവാദത്തെ ഇസ് ലാമുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളെ തള്ളി
റിയാദ്: മുഹമ്മദ് നബിയെയോ (സ്വല്ലല്ലാഹു അലൈഹി വസല്ലം) മറ്റു നബിമാരെയോ (അലൈഹിമുസ്സലാം) അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ആരു ചെയ്താലും ഏത് ഭീകര പ്രവർത്തനങ്ങളെയും രാജ്യം അപലപിക്കുന്നതായും
തീവ്രവാദത്തെ ഇസ് ലാമുമായി ബന്ധപ്പെടുത്താനുള്ള ഏത് ശ്രമങ്ങളേയും രാജ്യം നിരാകരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും സംസ്കാരവും ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവയിലേക്ക് വെളിച്ചം നൽകുന്നതായിരിക്കണം, അത് വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവ സൃഷ്ടിക്കുന്ന പ്രവൃത്തികളെയും രീതികളെയും നിരാകരിക്കുന്നതായും മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa