ഞായറാഴ്ച മുതൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവ്വഹിക്കാം, 19.500 പേർക്ക് റൗളാ ശരീഫ് സന്ദർശിക്കാം
മക്ക: നവംബർ 1 ഞായറാഴ്ച മുതൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവ്വഹിക്കാനും 60,000 പേർക്ക് മസ്ജിദുൽ ഹറാമിൽ മറ്റു ആരാധനാ കർമ്മങ്ങൾക്കായി പ്രവേശിക്കാനും അനുമതി ലഭിക്കും.
അതോടൊപ്പം പ്രതിദിനം 19.500 പേർക്ക് വിശുദ്ധ റൗളാ ശരീഫ് സന്ദർശനത്തിനും അനുമതിയുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഉംറ സർവീസ് പുനരാരംഭത്തിൻ്റെ മൂന്നാം ഘട്ടമായ ഞായറാഴ്ച മുതൽ വിദേശ തീർത്ഥാടകർക്കും സന്ദർശകർക്കും ഉംറ നിർവ്വഹിക്കാനും റൗള ശരീഫ് സന്ദർശനത്തിനും അനുമതിയുണ്ടാകുമെന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa