വൻ ഭൂചലനം തുർക്കിയെയും ഗ്രീസിനെയും പിടിച്ച് കുലുക്കി; കൂറ്റൻ കെട്ടിടങ്ങൾ തകർന്നു;ചെറു സുനാമി ഉടലെടുത്തു ( വീഡിയോ കാണാം)
വെബ് ഡെസ്ക്: ഏജിയൻ കടൽ തീരത്തുണ്ടായ ശക്തമായ ഭൂചലനം തുർക്കിയിലും ഗ്രീസിലും വൻ നാശ നഷ്ടങ്ങളുണ്ടാക്കി.
റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുർക്കിക്കും ഗ്രീസിനും പുറമെ ബൾഗേറിയയേയും നോർത്ത് മാസിഡോണിയയേയും ബാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിരവധി കെട്ടിടങ്ങൾ തകരുകയും 4 പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്ന് ഇസ്മിർ പ്രവിശ്യയിൽ ചെറു സുനാമി ഉടലെടുത്ത ദൃശ്യം തുർക്കിയിലെ ഒരു മീഡിയാ പ്രവർത്തകൻ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം
ഭൂചലനത്തെത്തുടർന്ന് തുർക്കിയുടെ ഇസ്മിറിലെ ഒരു വൻ കെട്ടിടം തകർന്ന് വീഴുന്ന ദൃശ്യം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa