മലയാളി സാമൂഹിക പ്രവർത്തകൻ ഇടപെട്ടു; സൗദിയിൽ ഇന്ത്യക്കാരൻ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു
ജുബൈൽ: സ്വന്തം നാട്ടുകാരനെ കൊന്നതിനു കഴിഞ്ഞ 9 വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്ന ഹൈദരാബാദ് സ്വദേശി ഗോപിനാഥ് റാവു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാപ്പ് നൽകിയതിനെത്തുടർന്ന് വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.
2011 ലായിരുന്നു കുറ്റകൃത്യം നടന്നത്. ലീവിനു നാട്ടിൽ പോകാനിരിക്കുന്ന ദിവസത്തിൽ മദ്യപിച്ച ഗോപിനാഥ് താൻ ജോലി ചെയ്തിരുന്ന സ്ഥാാപനത്തിലെ തന്നെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി സുഹൈലിൻ്റെ റൂമിലെത്തുകയും സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കിക്കുകയും തർക്കം അവസാനം സുഹൈലിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഗോപിനാഥിനെ പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം ദമാം എയർപോർട്ട് എമിഗ്രേഷനിൽ വെച്ച് അധികൃതർ തടയുകയും പിടികൂടുകയും ജയിലിലേക്കയക്കുകയും ചെയ്തു.
കുറ്റക്കാരനെന്ന് തെളിഞ്ഞ ഗോപിനാഥിനെ പിന്നീട് കോടതി വധ ശിക്ഷക്ക് വിധിക്കുകയായിരുന്നു. സുഹൈലിൻ്റെ കുടുംബം പ്രതിക്ക് ആദ്യം മാപ്പ് നൽകാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ നിരന്തരമായ ഇടപെടൽ മൂലം മോചന ദ്രവ്യത്തിനു പകരമായി മാപ്പ് നൽകുകയും ഗോപിനാഥ് ജയിൽ മോചിതനാകുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa