സർവീസ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾ കാണുന്നില്ല; വ്യക്തത നൽകാത്ത മറുപടിയുമായി സൗദി എയർലൈൻസ്
ജിദ്ദ: നവംബർ മുതൽ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന പ്രഖ്യാപനം പിൻ വലിച്ച ശേഷം തുടർ നടപടികൾ വ്യക്തമാക്കാതെ സൗദി എയർലൈൻസ്.
ഇപ്പോൾ ട്വിറ്ററിൽ നേരിട്ടുള്ള വിമാന സർവ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചാലും വിമാന സർവ്വീസ് പുനരാരംഭിക്കുന്ന ഡേറ്റ് സംബന്ധിച്ച് ഒരു സൂചനയും നൽകുന്നില്ല.
ഓൺലൈൻ വഴി യാത്രാ തീയതി ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റിന്റെ ലിങ്ക് മറുപടിയായി നൽകി സർവീസ് ആഡ് ചെയ്താൽ സൈറ്റിൽ ഉണ്ടാകും എന്നോ പ്രഖ്യാപനം ഉണ്ടായാൽ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയും അറിയിക്കും എന്ന മറുപടിയോ ആണു സൗദിയ കസ്റ്റമർ കെയർ നൽകുന്നത്.
എന്നാൽ ഈ മറുപടി പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കുകയാണു ചെയ്യുന്നത്. കാരണം വിമാന സർവീസ് സമീപ ദിനങ്ങളിൽ ഇല്ല എന്ന മറുപടി വ്യക്തമായി നൽകുകയാണെങ്കിൽ ദുബൈ വഴിയോ മറ്റോ മടങ്ങാൻ മാർഗം തേടാമായിരുന്നുവെന്നാണു പലരും അഭിപ്രായപ്പെടുന്നത്.
അതേ സമയം വ്യക്തമായ മറുപടി നൽകാത്തതിനാൽ ഒരു പക്ഷേ സമീപ ദിനങ്ങളിൽ പുനരാരംഭിക്കാനും സാധ്യതയുടെന്ന് ചിലർ കണക്ക് കൂട്ടുന്നുമുണ്ട്.
എന്ത് കൊണ്ടാണു നേരത്തെയുണ്ടായിരുന്ന ട്വീറ്റ് പിൻവലിച്ചതെന്നതിനും സൗദിയ ഇത് വരെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഏതായാലും സൗദിയയുടെ പുതിയ അപ്ഡേഷൻ വരുമോ എന്നറിയാൻ നവംബറിലെ ആദ്യത്തെ ഒരാഴ്ച കൂടി കാത്തിരിക്കുകയും ശേഷം മടക്കയാത്ര ഏത് രീതിയിലാകണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa