സൗദി അറേബ്യ ഇന്ത്യയിൽ ഇനിയും കോടികളുടെ നിക്ഷേപം നടത്തും
ജിദ്ദ: സൗദിയുടെ സോവെറിൻ വെൽത്ത് ഫണ്ടായ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ഇന്ത്യയിൽ ഉടൻ തന്നെ 3779 കോടിയുടെ നിക്ഷേപം കൂടി നടത്തും.
നേരത്തെ ദാവത്ത് അരിക്കംബനി, റിയലയൻസ് ജിയോ എന്നിവയിൽ വൻ നിക്ഷേപം നടത്തിയതിനു പുറമെയാണു സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ പുതിയ നീക്കം.
ഡിജിറ്റൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിലെ പുതിയ നിക്ഷേപം അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടുമായി ചേർന്നായിരിക്കും നടത്തുക.
അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും 3779 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് ആണു ഡിജിറ്റർ ഫൈബർ ഇൻഫ്രാസ്ട്രക്ചർ രൂപീകരിച്ചത്. 49 ശതമാനം ഓഹരി റിലയൻസിനായിരിക്കും.
ഇന്ത്യയിൽ വിവിധ മേഖലകളിലായി വരും കാലങ്ങളിലും സന്ദർഭോചിതമായി വൻ നിക്ഷേപങ്ങൾ നടത്താനാണു സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ലക്ഷ്യമിടുന്നത്.
.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa