Friday, March 6, 2026
Saudi ArabiaTop Stories

മനസ്സിനെ കുളിരണിയിച്ച് ഹറമിൽ മഴ പെയ്തിറങ്ങി; ഇഹ്‌റാമിൽ മഴയേറ്റ് വാങ്ങി ആത്മ നിർവൃതിയോടെ വിശ്വാസികൾ

മക്ക: തിങ്കഴാഴ്ച വൈകുന്നേരം മക്കയിൽ പെയ്ത മഴ മത്വാഫിലുണ്ടായിരുന്ന ഉംറ തീർത്ഥാടകരുടെ മനസ്സിനെ കുളിരണിയിക്കുന്നതായി മാറി.

ഇശാ ജമാഅത്ത് നമസ്ക്കാരത്തിനിടയിൽ മഴ പെയ്തപ്പോൾ മത്വാഫിലുള്ള തീർഥാടകരും ഉംറയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമെല്ലാം മഴ കൊണ്ട് ആരാധനയിൽ മുഴുകുന്ന രംഗം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ജമാഅത്തിൽ ഇമാം മഴ പരാമർശിച്ച് കൊണ്ടുള്ള ഖുർആൻ ആയത്ത് പാരായണം ചെയ്തത് ഏറെ ഹൃദ്യമായി മാറി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്