Saturday, November 23, 2024
Riyadh

വാവ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ റിയാദിലെ സുലൈമാനിയ മാലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിദ്ധ്യമര്‍ന്ന പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു.

പ്രസിഡണ്ട് അനീഷ് ബാബുവിന്റെ   അദ്യക്ഷതയില്‍ ചേര്‍ന്ന വാവ കുടുംബ സംഗമം മുഖ്യ രക്ഷാധികാരി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘടനം  ചെയ്തു.കോവിഡ് 19 കാലത്ത്  നിസ്വര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജീവന്‍ ടി.വി സൗദി  ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു.

സെക്രട്ടറി നസീര്‍ സംഘടന റിപ്പോര്‍ട്ടും  ട്രഷറര്‍ നാസര്‍  സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വാവ അംഗങ്ങളായിരിക്കെ മരണമടഞ്ഞ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാനും, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമ്പത്തിക പ്രയാസം നേരിടുന്ന അംഗങ്ങള്‍ക്ക് മാസംന്തോറും ഒരു നിശ്ചിത തുക സഹായ ധനമായും നല്‍കുവാന്‍ തീരുമാനിച്ചു.

സംഗമത്തോടനുബന്ധിച്ചു വാവ അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. സഹീറലി, ജലീല്‍, സലാം, നൈജിന്‍ ബാബു, സല്‍മാന്‍ ഫാരിസ്, നാസര്‍ എന്നിവര്‍ സംസാരിച്ചു. സൂരജ്, യാസിര്‍, സക്കീര്‍, നൗഷാദ്, ഫൈസല്‍. സുന്ദര രാജന്‍, വിജയന്‍, ഫൈസല്‍ ചെമ്പന്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സവാദ് വണ്ടൂര്‍ സ്വഗതവും , അസൈന്‍ പൊറ്റമ്മല്‍ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa