സൗദിയിലെത്തി കരാർ പൂർത്തിയാകും മുംബ് തന്നെ തൊഴിൽ മാറ്റം അനുവദിക്കുമോ? തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം സാധ്യമാകാൻ എന്ത് ചെയ്യണം ? റി എൻട്രിയും എക്സിറ്റും എങ്ങനെ ലഭിക്കും? സൗദിയിലെ തൊഴിൽ മേഖലയിലെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന സംശയങ്ങളും മറുപടികളും അറിയാം
റിയാദ്: രാജ്യത്തെ തൊഴിൽ മേഖലയിലെ ഉഭയ കക്ഷി ബന്ധം ദൃഡപ്പെടുത്തുന്നതിനോടനുബന്ധിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നടപടികളെക്കുറിച്ചുള്ള വിവിധ സംശയങ്ങൾക്ക് അധികൃതർ മറുപടി നൽകി.പ്രധാനമായും ഉയർന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുക്കുന്നു.
ചോദ്യം 1: തൊഴിൽ മാറ്റം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? ഉത്തരം: തൊഴിൽ കരാർ അവസാനിച്ചാാൽ ഒരു വിദേശ തൊഴിലാളിക്ക് നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് ജോലി മാറാൻ സാധിക്കും. നോട്ടീസ് കാലയളവും നിർദ്ദിഷ്ട നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ കരാർ കാലാവധിക്കിടയിലാണു തൊഴിൽ മാറ്റ സംവിധാനം പ്രവർത്തികമാക്കുന്നത്.
ചോദ്യം 2: സൗദിയിൽ പ്രവേശിച്ചതിനു ശേഷം ഒരു വർഷം കഴിയുകയും അതേ സമയം തൊഴിൽ കരാർ അവസാനിക്കാതിരിക്കുകയും ചെയ്താൽ തൊഴിൽ മാറ്റം അനുവദിക്കുമോ ? ഉത്തരം: തൊഴിൽ മാറ്റം സാധ്യമാകും. അതേ സമയം തൊഴിൽ കരാർ പ്രകാരം നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്ത നടപടികൾക്ക് വിധേയനാകും. മാറുന്നതിനു 90 ദിവസം മുംബ് തൊഴിലുടമക്ക് നോട്ടീസ് നൽകുകയും തൊഴിൽ നിയമ ലംഘനം നടത്താതിരിക്കുകയും വേണം.
ചോദ്യം 3: കരാർ അവസാനിച്ചാൽ തൊഴിലാളിക്ക് തൊഴിൽ മാറ്റം അനുവദിക്കുമോ ? ഉത്തരം: തൊഴിൽ മാറ്റം അനുവദിക്കും. പ്രായശ്ചിത്ത നടപടികൾ ബാധകമാകില്ല.
ചോദ്യം 4: തൊഴിൽ മാറ്റം നടന്ന ശേഷം വീണ്ടും ഒരു വർഷത്തിനുള്ളിൽ മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് മാറാൻ സാധിക്കുമോ ? ഉത്തരം: വീണ്ടും മാറാൻ സാധിക്കും. തൊഴിലാളിയും തൊഴിലുടമയും യോഗ്യതാ വ്യവസ്ഥകൾ പാലിച്ചിരിക്കണം. 90 ദിവസം മുംബ് നിലവിലെ തൊഴിലുടമക്ക് നോട്ടീസ് നൽകണം. അതേ സമയം കരാർ കാലാവധി പാലിക്കാതിരിക്കുന്നതിനുള്ള പ്രായശ്ചിത്ത നടപടികൾക്ക് വിധേയനാകും.
ചോദ്യം 5: തൊഴിൽ മാറ്റം എങ്ങനെയാണു സാധ്യമാകുന്നത്? ഉത്തരം: പുതിയ തൊഴിലുടമ ഖിവ അപ്ളിക്കേഷൻ വഴി വിദേശ തൊഴിലാളിക്ക് തൊഴിൽ കരാർ സ്വീകരിക്കുന്നതിനുള്ള ഒരു മെസേജ് അയക്കും. ശേഷം ഖിവ വഴി തന്നെ ബാക്കിയുള്ള നടപടികൾ പൂർത്തിയാക്കാം. തുടർന്ന് ഇത് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും ലഭിക്കും.
ചോദ്യം 6: എക്സിറ്റ്, റി എൻട്രി സർവീസുകൾ എപ്രകാരമായിരിക്കും. ഉത്തരം: കരാർ അവസാനിക്കുന്നതോടെ ഓട്ടോമാറ്റിക്കായി എക്സിറ്റ് ലഭ്യമാകും. റി എൻട്രിയിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് കരാർ കാലാവധിക്കുള്ളിൽ അബ്ഷിർ വഴി അപേക്ഷിച്ചാൽ റി എൻട്രി വിസ ലഭ്യമാകും.
ചോദ്യം 7: തൊഴിൽ കരാർ ലംഘനത്തിനുള്ള പ്രായശ്ചിത്ത നടപടികൾ തൊഴിലുടമക്കും തൊഴിലാളിക്കും ബാധകമാകുമോ? ഉത്തരം: കരാർ അവസാനിപ്പിക്കുന്നവർ ആരായാലും പ്രായശ്ചിത്ത നടപടികൾക്ക് വിധേയമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa