അഞ്ച് പ്രൊഫഷനുകളിലുള്ളവർ സൗദിയിലെ പുതിയ പരിഷ്ക്കരണ നടപടികളിൽ ഉൾപ്പെടില്ല
ജിദ്ദ: തൊഴിൽ മേഖലയിലെ ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ തൊഴിൽ നടപടികൾ അഞ്ച് പ്രൊഫഷനുകളിലുള്ളവർക്ക് ബാധകമാകില്ല.
സൗദി മാനവ വിഭവ ശേഷി മന്ത്രാലയ വാക്താവ് നാസിർ അൽ ഹസാനി ഗാർഹിക പ്രൊഫഷനുകൾക്ക് പുതിയ നിയമം ബാധകമാകില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിനു അനുബന്ധമായാണ് പുതിയ നടപടികൾ ബാധകമാകാത്ത 5 പ്രൊഫഷനുകളെക്കുറിച്ച് ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.
വീട് കാവൽക്കാരൻ (ഹാരിസ്), ഹൗസ് ഡ്രൈവർ, ഇടയൻ, തോട്ടം തൊഴിലാളി (ഗാർഡനർ), വീട്ടു വേലക്കാർ എന്നീ 5 പ്രൊഫഷനുകളിലുള്ളവരാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടാതിരിക്കുന്നത്.
അതേ സമയം ഈ പ്രൊഫഷനുകൾക്ക് പ്രത്യേക നിയമം വരുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ സൂചന നൽകിയിട്ടുമുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനും തൊഴിൽ മാറ്റത്തിനുമുള്ള അനുമതിയും അടുത്ത മാർച്ച് 14 മുതലാണ് നിലവിൽ വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa