തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ തൊഴിലുടമക്ക് കാൻസൽ ചെയ്യാൻ സാധിക്കില്ല
റിയാദ്: സൗദിയിൽ മാർച്ച് 14 മുതൽ നിലവിൽ വരാൻ പോകുന്ന പുതിയ തൊഴിൽ പരിഷ്ക്കരണ നടപടികളിൽ പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നിരവധി കാര്യങ്ങളാണുള്ളത്.
പ്രധാനമായും ഒരു വിദേശ തൊഴിലാളിക്ക് അബ്ഷിർ വഴി റി എൻട്രി വിസയും എക്സിറ്റും സ്വന്തമായിത്തന്നെ ഇഷ്യു ചെയ്യാൻ സാധിക്കും എന്നതാണു വലിയ ആശ്വാസം നൽകുന്ന കാര്യം.
അതെ സമയം ഇങ്ങനെ വിദേശ തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസയെക്കുറിച്ചും എക്സ്റ്റിനെക്കുറിച്ചും ഉള്ള നോട്ടിഫിക്കേഷൻ തൊഴിലുടമക്ക് ലഭിക്കുമെങ്കിലും ഇഷ്യു ചെയ്ത റി എൻട്രി വിസയും എക്സിറ്റും കാൻസൽ ചെയ്യാൻ തൊഴിലുടമക്ക് അനുവാദമുണ്ടാകില്ലെന്നത് ശദ്ധേയമാണ്.
എന്നാൽ തൊഴിൽ കരാർ അവസാനിക്കും മുംബാണു ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തതെങ്കിൽ കരാർ പ്രകാരമുള്ള നഷ്ട പരിഹാരം തൊഴിലുടമക്ക് നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്.
റി എൻട്രിയിയിലെ ഇളവിനോടൊപ്പം കരാർ കാലാവധി കഴിയുന്നതോടെ നിലവിലെ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലാതെ തൊഴിൽ മാറ്റം സാധ്യമാകുമെന്നതും വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.
ഏതായാലും കാലങ്ങളായി സൗദി പ്രവാസി സമൂഹം നടപ്പിലായിക്കാണാൻ ആഗ്രഹിച്ചിരുന്ന വലിയ ഒരു മാറ്റമാണു പുതിയ തൊഴിൽ പരിഷ്ക്കരണത്തിലൂടെ സാധ്യമാകാൻ പോകുന്നത്.
വേതന സുരക്ഷാ നിയമവും പുതിയ പരിഷ്ക്കരണവുമെല്ലാം വരുന്നതോടെ സൗദിയിലെ തൊഴിൽ മേഖല വലിയ ഒരു സമൂല മാറ്റത്തിനു തന്നെയാകും സാക്ഷിയാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa