ശൈത്യ കാലത്ത് കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വീണ്ടും ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: ശൈത്യകാലം അടുത്തതിനാൽ കൊറോണ വ്യാപനം തടയുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വീണ്ടും ഓർമ്മപ്പെടുത്തി.
വീടുകളിലായാലും കെട്ടിടങ്ങളിലായാലും റെസ്റ്റോറൻ്റുകളിലായാലും സ്ഥലം വായു സഞ്ചാരമുള്ളതാണെന്ന് ഉറപ്പ് വരുത്തണം. അതേ സ്ഥലങ്ങളിൽ കൂടുതൽ സമയം ഇരിക്കരുത്.
മാസ്ക്ക് നിർബന്ധമായും ധരിക്കുക. ഇടക്കിടെ കൈകൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം. അതോടൊപ്പം ആവശ്യമായ അകലം പാലിക്കുകയും ചെയ്യണം.
മേൽപ്പറഞ്ഞ ഏതെങ്കിലും കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത സ്ഥലങ്ങളിൽ ഇരിക്കുന്നത് അപകടകരമാണെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.
സൗദിയിൽ പുതുതായി 311 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 412 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.29 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 7441 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 798 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5605 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa