Friday, September 27, 2024
Saudi ArabiaTop Stories

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ

റിയാദ്: രണ്ട് സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിനിടെ മന:പൂർവ്വം കൊലപ്പെടുത്തിയ പ്രതിക്ക് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിച്ചു.

ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്ത 11 പ്രതികൾക്ക് 5 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയുടെ തെക്കൻ അതിർത്തി വഴി പുറത്ത് കടക്കാനുള്ള ശ്രമം തടഞ്ഞതിനെത്തുടർന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രതി നിറയൊഴിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്