പരിഷ്ക്കരിച്ച കഫാല മാറ്റവും റി എൻട്രിയും എക്സിറ്റും സംബന്ധിച്ചുള്ള എക്സിക്യുട്ടീവ് ചട്ടങ്ങൾ ഉടൻ പുറത്തിറക്കും
ജിദ്ദ: സൗദി ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാകാൻ പോകുന്ന തൊഴിൽ പരിഷ്ക്കരണ നിയമത്തിൻ്റെ എക്സിക്യുട്ടീവ് ചട്ടങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ 70 വർഷമയി നില നിൽക്കുന്ന സ്പോൺസർഷിപ്പ് സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള തൊഴിൽ പരിഷ്ക്കരണം നിയമം നവംബർ 4 നായിരുന്നു സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.
അടുത്ത മാർച്ച് 14 മുതലായിരിക്കും തൊഴിലുടമയുടെ അനുമതിയില്ലാതെ ഒരു വിദേശിക്ക് തൊഴില്മാറ്റവും റി എൻട്രിയും എക്സിറ്റും അനുവദിക്കുന്ന പരിഷ്ക്കരണം നടപ്പിലാകുക.
ഇത് നടപ്പിലാക്കുന്ന രീതികളെക്കുറിച്ചുള്ള എക്സിക്യുട്ടീവ് ചട്ടങ്ങളായിരിക്കും മന്ത്രാലയം ഉടൻ പുറത്തിറക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa