ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തതിനു ശേഷം ഇഖാമ കാലാവധി അവസാനിക്കുകയും പിന്നീട് എക്സിറ്റ് വിസ കാൻസൽ ചെയ്ത് സൗദിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയും ചെയ്താൽ എന്ത് ചെയ്യണം ?
ജിദ്ദ: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുകയും ശേഷം ഇഖാമ കാലാവധി അവസാനിക്കുകയും തുടർന്ന് വിസ കാൻസൽ ചെയ്ത് സൗദിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയും ചെയ്താൽ എന്ത് ചെയ്യുമെന്ന സംശയം പലരും ഉന്നയിച്ചിട്ടുണ്ട്.
ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തതിനു ശേഷം ഇഖാമാ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ പിന്നീട് എക്സിറ്റ് കാൻസൽ ചെയ്യുന്നതിനു ആദ്യം ഇഖാമ പുതുക്കേണ്ടതുണ്ട്.
എക്സിറ്റ് വിസ കാൻസൽ ചെയ്യുന്നതിനു ഫീസില്ല. അതേ സമയം എക്സിറ്റ് വിസ ഇഷ്യു ചെയ്ത് 60 ദിവസം കഴിഞ്ഞതിനു ശേഷമാണു വിസ കാൻസൽ ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ 1000 റിയാൽ പിഴ അടക്കേണ്ടി വരും.
എക്സിറ്റ് വിസ ഇഷ്യു ചെയ്തതിനു ശേഷം ഇഖാമ കാലാവധിയുണ്ടെങ്കിലും ഇല്ലെങ്കിലും 60 ദിവസം കൂടി സൗദിയിൽ തുടരാൻ നിയമം അനുവദിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa