Friday, September 27, 2024
Saudi ArabiaTop Stories

കൊറോണ വാക്സിൻ ലോകത്തെ മുഴുവൻ ജനങ്ങൾക്കും വിവേചനമില്ലാതെ ന്യായമായ നിരക്കിൽ എത്തണമെന്ന് സൗദി അറേബ്യ

ജിദ്ദ: കൊറോണ വാക്സിൻ എല്ലാ ജനങ്ങൾക്കും വിവേചന രഹിതമായി എത്തേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യ ഊന്നിപ്പറഞ്ഞു.

ന്യായമായ നിരക്കിൽ വാക്സിൻ എല്ലാ ജനങ്ങൾക്കും എത്തേണ്ടതുണ്ടെന്നും അതിനു കൂട്ടായ പ്രവർത്തനം വേണമെന്നും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഓർമ്മിപ്പിച്ചു.

കൊറോണ വാക്സിൻ വികസനത്തിനും മറ്റു പ്രതിരോധ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ തന്നെ ബില്യണുകളാണു സൗദി അറേബ്യ ഇതിനകം ചിലവഴിച്ചതെന്ന് ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്.

പുതുതായി 234 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,58,336 ആയി.

അതേ സമയം 357 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 97.18 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 4158 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 596 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5940 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്