ഖസീമിൽ ജുമുഅക്ക് വന്നവരുടെ ചെരിപ്പുകൾ കുത്തിയൊലിക്കുന്ന മഴ വെള്ളത്തിൽ ഒഴുകിപ്പോയി: വീഡിയോ കാണാം
സൗദിയിലെ ഖസീമിലെ ഒരു പള്ളിയിൽ ഇന്ന് ജുമുഅക്ക് വന്ന വിശ്വാസികൾ പുറത്ത് അഴിച്ചിട്ട ചെരിപ്പുകൾ ശക്തമായി കുത്തിയൊലിച്ച മഴ വെള്ളത്തിൽ ഒഴുകിപ്പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഇമാം ഖുതുബ നിർവ്വഹിക്കുന്നതിനിടയിലാണു ചെരിപ്പുകൾ ഒഴുകിപ്പോകുന്ന ദൃശ്യം റെക്കോർഡ് ചെയ്തിട്ടുള്ളത്.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നും മഴ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഇന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa