മദീനാ സന്ദർശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽപ്പെട്ട് മലയാളി ദമ്പതികളും 7 വയസ്സുകാരി മകളും മരിച്ചു
ജിദ്ദ: മദീനാ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ട് ഭാര്യയും ഭർത്താവും ഒരു മകളും മരിച്ചു.
മലപ്പുറം പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാക്ക്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണു മരിച്ചത്.
ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂത്ത മകളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ത്വാഇഫിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റസാഖ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa