ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദുബൈ എയർപോർട്ടിൽ ഇറങ്ങാൻ പി സി ആർ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ല
ദുബൈ: ആറ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലെത്തുന്നവർക്ക് നേരത്തെയുള്ള കൊറോണ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, യു കെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണു മുൻ കൂട്ടിയുള്ള കൊറോണ പരിശോധന റിസൽറ്റ് വേണമെന്ന നിബന്ധനയിൽ നിന്നൊഴിവാക്കിയത്.
ഈ ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ദുബൈ എയർപോർട്ടിൽ നിന്നുള്ള കൊറോണ ടെസ്റ്റിന് വിധേയരായാൽ മതി.
അതേ സമയം കര മാർഗ്ഗം വരുന്നവർക്ക് ഈ നിയമം ബാധകമാകില്ല. കര മാർഗം വരുന്നവർ ദു ബയിലേക്ക് പുറപ്പെടും മുമ്പ് 96 മണിക്കൂറിനുള്ളിലായെടുത്ത പി സി ആർ ടെസ്റ്റ് റിസൽറ്റ് കാണിച്ചിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa