സൗദിയിൽ മുനിസിപ്പൽ ചെയർമാനെ കൊലപ്പെടുത്തിയ ഭാര്യയുടെയും കാമുകന്റെയും വധ ശിക്ഷ നടപ്പാക്കി
അൽ ഖസീം: ബുറൈദ മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം അൽ ഗസ്നിനെ കൊലപ്പെടുത്തിയ ഭാര്യയുടെയും കാമുകന്റെയും വധ ശിക്ഷ ഇന്ന് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കി.
സൗദി പൗരയായ ഭാര്യ ഫാദിയയും കാമുകനും സിറിയൻ പൗരനുമായ സർദാർ അബ്ദുല്ലയും ചേർന്നാണു 2018 ൽ ബുറൈദ മുനിസിപ്പൽ ചെയർമാനെ കൊലപ്പെടുത്തിയത്.
ഭർത്താവിനെ ഒഴിവാക്കാനുള്ള ഭാര്യയുടെ പദ്ധതിയാണു ചെയർമാനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
നിർമ്മാണത്തിലിരിക്കുന്ന ഒരു ഗോഡൗണിൽ വെച്ചായിരുന്നു മർദ്ദിച്ചും ആയുധം ഉപയോഗിച്ചും കൊലപ്പെടുത്തിയ നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിൽ പ്രതികൾ ചെയർമാനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഗോഡൗണിൽ ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഭർത്താവിന്റെ വീട്ടിലേക്ക് കാമുകനു കയറാനും കൊലപ്പെടുത്താനുള്ള സഹായവുമെല്ലാം ചെയ്ത് കൊടുത്തത് ഭാര്യയായിരുന്നു.
രണ്ട് പ്രതികളും 40 വയസ്സിനു മുകളിൽ പ്രായമുള്ളവരാണു. ഭാര്യ സൗദി പൗരയാണെങ്കിലും സിറിയൻ വംശജയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് പേരും കൊലപാതകത്തിനു ശേഷം വിദേശത്ത് പോയി ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa