കരാർ ലംഘിച്ച് പുറത്ത് പോയാൽ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല; പുതിയ തൊഴിൽ നിയമത്തിലെ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ വകുപ്പുകൾ
ജിദ്ദ: അടുത്ത വർഷം സൗദി തൊഴിൽ മേഖലയിൽ നടപ്പാക്കാൻ പോകുന്ന പരിഷ്ക്കരണത്തിന്റെ ഭാഗമായുള്ള അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാനുള്ള വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥൻ സൂചന നൽകി.
ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്ന സമയത്ത് പഴയ സ്ഥാപനത്തിനു ദോഷകരമായി മാറുന്ന രഹസ്യങ്ങൾ തൊഴിലാളി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന്
ലേബർ പോളിസി അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഹാനി അൽ മ അജൽ അറിയിച്ചു.
ഒരു തൊഴിലാളി കരാർ ലംഘിച്ച് കൊണ്ട് കരാർ കാലാവധിക്ക് മുമ്പ് സൗദിയിൽ നിന്ന് പുറത്ത് പോയാൽ പിന്നീട് സൗദിയിലേക്ക് തിരികെ വരുന്നതിനു വിലക്കേർപ്പെടുത്തും. അതേ സമയം കരാർ പൂർത്തിയാക്കാതെ പോയ സ്ഥാപനത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ തിരികെ വരാൻ സാധിക്കും.
തൊഴിലാളിയും തൊഴിലുടമയും തമ്മിൽ പത്ത് വർഷം വരെ നീളുന്ന ദീർഘ കാല കരാറുകൾ ഉണ്ടാക്കാൻ സാധിക്കും.
കരാർ ലംഘിക്കുന്നത് മൂലമുള്ള നഷ്ടങ്ങൾ കരാർ ലംഘിക്കുന്നയാളാണു നൽകേണ്ടത്.
അതേ സമയം കരാറിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ഇഖാമ പുതുക്കാതിരിക്കുകയോ ചെയ്‌താൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറാമെന്നതും
എഞ്ചിനീയർ ഹാനി അൽ മ അജൽ ഒർമ്മിപ്പിച്ചു.
2021 മാർച്ച് 14 മുതലാണ് സൗദിയിൽ പുതിയ തൊഴിൽ പരിഷ്ക്കരണം നടപ്പിലാകുന്നത്. സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാനും സൗദിയിൽ നിന്ന് പുറത്ത് പോകാനുമെല്ലാം പുതിയ നിയമം വിദേശികളെ അനുവദിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa