ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഒമാനിലേക്ക് പറക്കാം
മസ്‍കത്ത്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാര്‍ക്ക് ഇനി വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാൻ അനുമതി.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും എണ്ണേതര വരുമാനം വർദ്ധിപ്പിക്കാനും ഒമാന്‍ സന്ദര്‍ശന നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
വിസയില്ലാതെ പ്രവേശിക്കുന്നവർക്ക് 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഹോട്ടല്‍ റിസര്‍വേഷന്‍, ഹെൽത്ത് ഇന്‍ഷുറന്‍സ്, റിട്ടേൺ ടിക്കറ്റ് തുടങ്ങിയവയാണ് ഇങ്ങനെ വിസയില്ലാതെ ഒമാനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa