സൗദിയിൽ ഫൈസറിനു പുറമെ മറ്റു കൊറോണ വാക്സിനുകളും പരിഗണനയിൽ: ഇനി ചികിത്സയിലുള്ളത് 3452 രോഗികൾ മാത്രം
റിയാദ്: സൗദിയിൽ നിലവിൽ രെജിസ്റ്റ്രേഷൻ അംഗീകാരം നല്കിയ ഫൈസർ വാക്സിനു പുറമെ മറ്റു വാക്സിനുകളും പരിഗണനയിലുണ്ടെന്നും ഇവക്ക് അംഗീകാരം നൽകുന്നതിനു മുമ്പുള്ള വിലയിരുത്തലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാർ വ്യക്തമാക്കി.
ഈ മാസം അവസാനിക്കും മുമ്പ് തന്നെ വാക്സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതുതായി 168 പേർക്കാണു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 236 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 97.36 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 3452 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 526 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ 6023 പേരാണു കൊറോണ മൂലം മരണപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa