ഓൺലൈൻ സ്റ്റോറിൽ വൻ വിലക്കുറവിൽ മൊബൈൽ ഫോണുകൾ ഓഫർ ചെയ്ത് സാധനം നൽകാതിരുന്ന സൗദി പൗരൻ അറസ്റ്റിൽ
റിയാദ്: ഓൺലൈൻ സ്റ്റോറിൽ വൻ വിലക്കുറവിൽ മൊബൈൽ ഫോണുകൾ വിൽക്കുന്നതായി ഓഫർ ചെയ്ത് വൻ തുക അക്കൗണ്ടിൽ സ്വീകരിച്ച സൗദി പൗരൻ അറസ്റ്റിൽ.
ഏകദേശം നാല് മില്യൺ റിയാൽ ഇയാൾ ഇത്തരത്തിൽ ഓഫർ ചെയ്ത് അക്കൗണ്ടിൽ കൈപ്പറ്റിയിട്ടുണ്ട്.
അതേ സമയം ഓഫർ ചെയ്തത് പ്രകാരം ഇയാൾ മൊബൈലുകൾ കസ്റ്റമർക്ക് നൽകുകയോ റീഫണ്ട് ചെയ്യുകയോ നടത്തിയിട്ടില്ല.
എഴുനൂറോളം പരാതികൾ ഇതിനകം ഇയാൾക്കെതിരിൽ ഉയർന്നിട്ടുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa