ലോകത്ത് കൊറോണ പൂർണ്ണമായും നിയന്ത്രണ വിധേയമാകുന്നത് എന്നായിരിക്കും എന്നതിനെക്കുറിച്ച് വാക്സിൻ കംബനിയുടെ വെളിപ്പെടുത്തൽ
ജിദ്ദ: കൊറോണ വ്യാപനം എന്നായിരിക്കും പൂർണ്ണമായും നിയന്ത്രണ വിധേയമാകുക എന്നതിനെ കുറിച്ച് കൊറോണ വാക്സിൻ കമ്പനി സ്ഥാപകന്റെ വെളിപ്പെടുത്തൽ.
അടുത്ത വർഷം വേനൽക്കാലം അവസാനിക്കുന്നതോടെ കൊറോണ പൂർണ്ണമായും നിയന്ത്രണ വിധേയമാകുമെന്നാണു ഫൈസർ വാക്സിൻ കമ്പനി സ്ഥാപകൻ പ്രസ്താവിച്ചത്.
ഇതോടെ അടുത്ത സെപ്തംബർ അവസാനത്തോടെ ലോകത്തെ വരിഞ്ഞുമുറുക്കിയ കൊറോണ മഹാമാരി അവസാനിക്കുമെന്ന പ്രതീക്ഷ കൈവന്നിരിക്കുകയാണു.
സൗദിയിൽ കൊറോണ വാക്സിൻ 16 വയസ്സിനു മുകളിലുള്ളവർക്കാണു നൽകുകയെന്ന് ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പുതുതായി 139 പേർക്കാണു സൗദിയിൽ കൊറോണ സ്ഥിരീകരിച്ചത്. 202 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു.
നിലവിൽ 3291 പേർ മാത്രമാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 499 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 12 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 6048 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa