തനിമ ക്യാമ്പയിന്‍: ലോഗോ പ്രകാശനം ചെയ്തു
ദമ്മാം: തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ‘സോഷ്യല്‍ മീഡിയ സാധ്യതയും ബാധ്യതയും’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 18 മുതല്‍ 31വരെ നടത്തുന്ന സോഷ്യല്‍ മീഡിയാ കാമ്പയിന്റെ ലോഗോ പ്രകാശം തനിമ സാംസ്‌കാരിക വേദി കേന്ദ്ര പ്രസിഡന്റ് കെ. എം ബഷീര്‍ നിര്‍വഹിച്ചു.
ലോകത്തിനു മുമ്പില്‍ കോവിഡ് തീര്‍ത്ത വന്മതിലില്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും അഭയം തേടിയവര്‍ക്ക് അതിലെ ഗുണപരവും ദോഷവുമായ പങ്കിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിന്‍ എന്തുകൊണ്ടും കാലിക പ്രസക്തമാണെന്ന് ലോഗോ പ്രകാശനം ചെയ്ത കെ.എം ബഷീര്‍ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകള്‍ ഫാമിലീ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കാമ്പയിന്റെ ഭാഗമായി പൊതുസമൂഹത്തോട് സംവദിക്കുന്ന സന്ദേശപ്രചാരണം, പൊതു ക്ലാസ്സുകള്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് കാമ്പയിന്‍ കണ്‍വീനര്‍ അറിയിച്ചു.
തനിമ ദമ്മാം സോണല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ്, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ കബീര്‍ മുഹമ്മദ്,ബിനാന്‍ ബഷീര്‍, മിസ്അബ്, ഇര്‍ഫാന്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa