ഇന്ന് മുതൽ കൊറോണ പ്രതിസന്ധിയുടെ അവസാനത്തിന്റെ തുടക്കം; ആരെയും വാക്സിനേഷനു നിർബന്ധിക്കില്ല: സൗദി ആരോഗ്യ മന്ത്രി
റിയാദ്: ഇന്ന് മുതൽ കൊറോണ പ്രതിസന്ധിയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅ.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണു വാക്സിനേഷൻ നടത്തുന്നതെന്നും വാക്സിനേഷൻ ക്യാംബയിനിന്റെ ആരംഭത്തോടനുബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
വാക്സിൻ സുരക്ഷിതമാണു, വാക്സിനേഷൻ സെന്ററുകൾ എല്ലാ പ്രവിശ്യകളിലും തുറക്കും.കോവിഡ് വാക്സിൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്തിക്കണമെന്നതാണു സർക്കാരിന്റെ ആഗ്രഹം. എന്നാൽ ആരെയും വാക്സിനേഷനു നിർബന്ധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാക്സിനേഷന്റെ പ്രാരംഭമെന്ന നിലയിൽ ഇന്ന് മന്ത്രിയും ഒരു സൗദി പൗരനും വനിതയും ഒരു വിദേശിയും ഫൈസർ വാക്സിൻ എടുത്തിരുന്നു..
181 പേർക്കാണു സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 173 പേർ രോഗമുക്തരായി. നിലവിൽ 3060 പേർ ചികിത്സയിൽ കഴിയുന്നു. പുതുതായി 11 മരണമാണ് റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa