അൾജീരിയൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മാതാപിതാക്കൾക്ക് സ്വന്തം ചിലവിൽ ഹജ്ജ് സൗകര്യമൊരുക്കുമെന്ന് സൗദി അംബാസഡർ
കഴിഞ്ഞ ദിവസം അൾജീരിയയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആർമി ഓഫീസർമാരുടെ മാതാപിതാക്കൾക്ക് തൻ്റെ സ്വന്തം ചിലവിൽ ഹജ്ജ് സൗകര്യമൊരുക്കുമെന്ന് അൾജീരിയയിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് അൽ ഉമൈറൈനി പ്രസ്താവിച്ചു.
കൊറോണ വ്യാപനം അവസാനിച്ച ശേഷം സൗജന്യ ഹജ്ജിനുള്ള ഒരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അൾജീരിയൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് മൂന്ന് ആർമി ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു.
അൾജീരിയൻ പ്രതിരോധ മന്ത്രാലയത്തിനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സൗദി അംബാസഡർ അനുശോചനം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa