ഡ്രൈവറുടെ സമീപത്തിരിക്കുന്നയാൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ലഭിക്കുമെന്ന പ്രചാരണം സൗദി ട്രാഫിക് വിഭാഗം നിഷേധിച്ചു
റിയാദ്: വാഹനമോടിക്കുന്നതിനിടെ ഡ്രൈവറുടെ സമീപത്തിരിക്കുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത സൗദി ട്രാഫിക് വിഭാഗം നിഷേധിച്ചു.
ട്രാഫിക് നിയമത്തിൽ ഡ്രൈവറുടെ സമീപത്തിരിക്കുന്നയാളെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന വകുപ്പുകളൊന്നും ഇല്ലെന്ന് മുറൂർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സൗദി മുറൂറിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരാൾ സംശയം ചോദിച്ചപ്പോഴാണു മുറൂർ മറുപടി പറഞ്ഞത്.
സൗദി ട്രാഫിക് നിയമ പ്രകാരം വാഹനമോടിക്കുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെയാണു പിഴ ലഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa