ദുബൈ വഴി സൗദിയിലേക്ക് മടങ്ങാനിരുന്നവർ ആശങ്കയിൽ
ജിദ്ദ: അടുത്ത ഒരാഴ്ചത്തേക്ക് സൗദി അറേബ്യ അതിർത്തികൾ അടച്ചതോടെ ദുബൈയിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് മടങ്ങാനിരുന്ന പ്രവാസികൾ ആശങ്കയിലായി.
ഇന്ന് പുറപ്പടേണ്ടിയിരുന്ന ദുബൈ സൗദി വിമാനങ്ങൾ കാൻസൽ ചെയ്തതിനാൽ സൗദിയിലേക്ക് പോകാനുദ്ദേശിച്ചിരുന്ന യാത്രക്കാർ ദുബൈ എയർപോർട്ടിൽ നിന്നും റൂമുകളിലേക്ക് തന്നെ മടങ്ങേണ്ടി വന്നതായി കൊണ്ടോട്ടി കുന്നുംപുറം ജൗഫ് ട്രാവൽസ് മാനേജർ മുഹമ്മദ് സ്വാലിഹ് ഞങ്ങളോട് പറഞ്ഞു.
അതേ സമയം പ്രത്യേക സാഹചര്യത്തിലുള്ള സർവീസുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയതിൽ ഏതെല്ലാം വിഭാഗങ്ങൾ ഉൾപ്പെടുമെന്ന് കൂടുതൽ വ്യക്തമാകാനുണ്ട്. അതിൽ റി എൻട്രിക്കാർ ഉൾപ്പെട്ടാൽ തന്നെയും ദുബൈയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഉണ്ടെങ്കിൽ മാത്രമേ യാത്ര സാധ്യമാകുകയുള്ളു എന്നതും ആശങ്ക ഉയർത്തുന്നുണ്ട്.
നിലവിലുള്ള വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും ആവശ്യമെങ്കിൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണത്തിൽ പറയുന്നുണ്ട്. ഇപ്പോൾ സൗദിയിലുള്ള വിദേശ വിമാനങ്ങൾക്ക് സൗദി വിടാനുള്ള അനുമതിയും ഉണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണയുടെ പുതിയ രൂപം വ്യാപിക്കാൻ തുടങ്ങിയതിനാലാണു പൊതു ജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കി സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa