തനിമ സോഷ്യല്‍ മീഡിയാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
ദമ്മാം: തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ‘സോഷ്യല്‍ മീഡിയ സാധ്യതയും ബാധ്യതയും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സോഷ്യാല്‍ മീഡിയാ കാമ്പയിന്റെ ഉദ്ഘാടനം പ്രമുഖ ഐ.ടി വിദഗ്ദനും എഴുത്തുകാരനുമായ യാസര്‍ ഖുതുബ് നിര്‍വഹിച്ചു.
സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റിയിട്ടുണ്ട് . ഈ വളര്‍ച്ചയിലും സാങ്കേതിക വിദ്യയുടെ പരിമിതികളും അത് സമൂഹത്തെ സ്വാധീനിക്കുന്ന തലങ്ങളും കൂടുതൽ ചര്‍ച്ചചെയ്യപ്പെടേണ്ടതും സോഷ്യല്‍ മിഡീയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ സമൂഹത്തിനുണ്ടാവേണ്ട അവബോധം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളുടെ വിശാലമായി തുറന്നിട്ട ഉള്ളറകളിലെ വിഭവങ്ങളെക്കുറിച്ചു സമൂഹത്തിനു അറിവ് നൽകാൻ ഈ കാമ്പയിൻ ഉപകരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ സാമൂഹിക സാംസ്‌കാരിക ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർ,പ്രമുഖ കൗണ്‍സിലര്‍മാര്‍ സാങ്കേതിക വിദഗ്ദര്‍ എന്നിവർ വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാകര്‍ പറഞ്ഞു.
തനിമ ദമ്മാം മേഖല ആക്ടിംഗ് പ്രസിഡന്റ് അന്‍വര്‍ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഷാകിര്‍ ഇല്യാസ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.
കബീർ മുഹമ്മദ്,മുഹമ്മദലി പീറ്റയിൽ, ബിനാൻ ബഷീർ എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa