Saturday, September 21, 2024
Jeddah

റോയൽ എഫ്‌സി ലീഗ് : ദുർറ ഫൈറ്റേഴ്‌സ് ചാമ്പ്യന്മാർ

ജിദ്ദ : രണ്ടു മാസത്തോളമായി നടന്നുവന്നിരുന്ന റോയൽ എഫ്‌സി ഹോം ലീഗ് സീസൺ ഫോർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആർ എഫ്‌സി ഹീറോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ദുർറ ഫൈറ്റേഴ്‌സ് ചാമ്പ്യന്മാരായി. രണ്ടു ഗ്രൂപ്പുകളിലായി നാല് ടീമുകൾ മത്സരിച്ച ലീഗിൽ ഒന്നും രണ്ടും സ്ഥാനരക്കായി ഇരു ടീമുകളും ഫൈനൽ മത്സരിക്കാൻ യോഗ്യത നേടുകയായിരുന്നു.

ജിദ്ദയിലെ ദുർറ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു കാഴ്ചവെച്ചത് . ടൂര്ണമെന്റിലുടനീളം മികച്ച ഫുട്ബോൾ കാഴ്ച വെച്ച ആർഎഫ്‌സി ഹീറോസ് കളിയുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു. മുന്നേറ്റ നിരയിൽ മഹ്മൂദിന്റെ നേതൃതത്തിൽ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല.

മറുവശത്തു ലീഗിൽ ഒന്നാം സ്ഥാനരക്കായി ഫൈനലിൽ എത്തിയ ദുർറ ഫൈറ്റേഴ്‌സ് തികഞ്ഞ ആത്മവിശോസത്തോടും ഒത്തിണക്കത്തോടും കളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹാഷിമിന്റെ മികച്ച ഫിനിഷിംഗിലൂടെ ലീഡ് നേടിയെടുത്തു. രണ്ടാം പകുതിയിൽ കൂടുതൽ കൂടുതൽ അക്രമണത്തോടെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. ദുർറ ഫൈറ്റേഴ്സിന്റെ അർഷാദും നൗഷാദും ഓരോ ഗോളുകൾ നേടി മത്സരം വരുതിയിലാക്കി.

റണ്ണർ-അപ്

ഫൈനലിലെ മികച്ച കളിക്കാരനായി ദുർറ ഫൈറ്റേഴ്സിന്റെ ഹസീബിനെ തെരഞ്ഞെടുത്തു. ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം ആർഎഫ്‌സി ഹീറോസിന്റെ മഹ്‌മൂദ് കരസ്ഥമാക്കി. മാവെറിക്‌സിന്റെ കളിക്കാരായ സക്കീർ ലീഗിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും നിസാർ മികച്ച ഗോൾ കീപ്പർകുള്ള ഗോൾഡൻ ഗ്ലൗവും നേടി. ലീഗിലെ എമേർജിങ് പ്ലയേഴ്‌സായി ഹാഷിർ (ദുർറ ഫൈറ്റേഴ്‌സ് ) റാഇദ് (യെല്ലോ ഡ്രാഗൺസ് ) എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന പരിപാടി ക്ലബ് സെക്രട്ടറി അബ്ദുൽ റൗഫ് നിയന്ത്രിച്ചു. പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ, അബ്ദുൽ റവൂഫ് പൂനൂർ (ഡയറക്ടർ , മഹദുൽ ഉലൂം സ്കൂൾ ), അജയ് (എംഡി ബാറ്റ് ), സൈഫുദ്ധീൻ വാഴയിൽ (സ്വാൻ എഫ്‌സി ) ബഷീർ (മാനേജർ, ബാറ്റ്) സലാം പി (പ്രസിഡന്റ് , കെഎംസിസി കൊടുവള്ളി ) ലത്തീഫ് പൂനൂർ (സെക്രട്ടറി , ബാലുശ്ശേരി കെഎംസിസി ) വിസി മജീദ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി സംസാരിച്ചു.

മത്സരങ്ങൾ നിയന്ത്രിച്ച റഫറിമാരായ ഹിജാസ് , സുബൈർ എന്നിവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. ക്ലബ് ഭാരവാഹി റഷാദ് ടൂർണമെന്റ് അവലോകനം നടത്തി സംസാരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് മൻസൂർ ചെമ്പൻ നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q