Sunday, September 22, 2024
Dammam

സോഷ്യൽ മീഡിയ സാധ്യതകളും യാഥാർഥ്യങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം സോഷ്യൽ മീഡിയ സാധ്യതയും ബാധ്യതയും എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റസ് ഇന്ത്യ ദമ്മാം ചാപ്റ്റർ സോഷ്യൽ മീഡിയ സാധ്യതകളും യാഥാർഥ്യങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ മാധ്യമ രംഗത്ത് പ്രശസ്തനായ മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറുമായ ഇമ് തിയാസ്‌ മുഖ്യാതിഥിയാ യിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ഡിബേറ്റ് രീതിയിൽ അവതരിപ്പിച്ച പരിപാടി തികച്ചും ഒരു നവ്യാനുഭവവും മികവുറ്റതുമായിരുന്നു.

സോഷ്യൽ മീഡിയയുടെ സാധ്യതകളും അതോടൊപ്പം അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും കുട്ടികളിൽ ഒരാളായി നിന്നുകൊണ്ട് അദ്ദേഹം വിശദമാക്കുകയുണ്ടായി. സ്റ്റുഡന്റസ് ഇന്ത്യ ബോയ്സ് ക്യാപ്റ്റൻ ആദിൽ അലി അവതാരകനായ പരിപാടിയിൽ സൈഹാ നൗഷാദ് ഖിറാത് , ജുനൈദ് കമറുദീൻ നന്ദി പ്രകാശനം നടത്തി. ജോഷി ബാഷ, ബീനാൻ ബഷീർ, മുഹമ്മദ് റഫീഖ്, കബീർ, ഷബീബ, ഷിഫാ അലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q