സൗദിയിൽ കാര്യങ്ങൾ ശാന്തം; ജനിതക മാറ്റത്തിലുപരി മറ്റു പല കാരണങ്ങൾ കൊണ്ടാണ് ലോകത്ത് കൊറോണ വർദ്ധിച്ചതെന്ന് സൗദി പബ്ലിക് ഹെൽത്ത് അണ്ടർ സെക്രട്ടറി
റിയാദ്: കൊറോണയുടെ ജനിതക മാറ്റം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അണ്ടർ സെക്രട്ടറി ഹാനി ജോഖ്ദാർ അറിയിച്ചു.
സൗദിയിലെ ആരോഗ്യ സ്ഥിതി ഏറെ ആശ്വാസകരമാണു. നിലവിലുള്ള വാക്സിൻ ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്.
സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കാൻ മന്ത്രാലയം പ്രവർത്തിച്ച് വരികയാണ്.
വൈറസുകൾക്ക് ജനിതക മാറ്റം സംഭവിച്ചതിലുപരി മറ്റു പല കാരണങ്ങൾ കൊണ്ടാണു ലോകത്ത് കൊറോണ വർധിച്ചതെന്നും ഡോ: ഹാാനി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa