സൗദിയിൽ ശമ്പളം കൃത്യമായി ലഭിക്കുന്നില്ലേ ? പരാതി നൽകാൻ ആപ്പുണ്ട്
ജിദ്ദ: തൊഴിലാളികളുടെ ശമ്പളം നൽകാൻ വൈകുന്നത് നിയമ ലംഘനമാണെന്നും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മഅൻ ലിറസ്ദ് എന്ന അപ്ളിക്കേഷൻ വഴിയാണു പരാതി ബോധിപ്പിക്കേണ്ടത് എന്നും മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ വിഭാഗം അറിയിച്ചു.
ആപ്സ്റ്റോറിൽ നിന്ന് https://apps.apple.com/sa/app/%D9%85%D8%B9%D8%A7-%D9%84%D9%84%D8%B1%D8%B5%D8%AF/id1141840484 എന്ന ലിങ്ക് വഴിയും പ്ളേസ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=sa.gov.ma3an.rasd എന്ന ലിങ്ക് വഴിയും മഅൻ ലിറസ്ദ് ഡൗൺലോഡ് ചെയ്യാം.
ശംബളം കൃത്യമായി ലഭിക്കാത്ത ഒരാൾ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോഴാണു ബന്ധപ്പെട്ടവർ ആപ് വഴി പരാതി ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇 https://chat.whatsapp.com/HQpkp08cEozLsfII6Yy5gZ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa